sndp-vengola

പെരുമ്പാവൂർ: എസ്.എൻ.ഡി.പി യോഗം 886-ാം നമ്പർ വെങ്ങോല ശാഖയുടെ അഭിമുഖ്യത്തിൽ നടന്ന ജയന്തി സമ്മേളനം കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം ബിജു വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. ശാഖാപ്രസിഡന്റ് എൻ. എ. ഗംഗാധരൻ അദ്ധ്യക്ഷനായി. ശാഖാ സെക്രട്ടറി എം.കെ. രഘു മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ അഡ്മിനിസ്ട്രേവ് കമ്മിറ്റി അംഗം അനിൽ കള്ളിക്കാടൻ എ.കെ. മോഹനൻ ,പഞ്ചായത്ത് അംഗങ്ങളായ രാജിമോൾ രാജൻ, പി.എച്ച്. ആതിര ,രേഷ്മ അരുൺ വനിതാ സംഘം പ്രസിഡന്റ് ജലജ സുരേഷ് യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് ടി.പി. റെനിഷ് , ശാഖാ കമ്മിറ്റി അംഗം എം.ഡി.ഷാജി എന്നിവർ സംസാരിച്ചു