കൊച്ചി: ജില്ലാ ടി.ടി.ഐ. കലോത്സവം ഇന്ന് രാവിലെ 9.30 മുതൽ എറണാകുളം സെന്റ് ആൽബർട്ട്‌സ് ടി.ടി.ഐയിൽ നടക്കും. ഉദ്ഘാടന സമ്മേളനം ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. കൊച്ചിൻ കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എ. ശ്രീജിത്ത് അദ്ധ്യക്ഷനാകും. കൊച്ചിൻ കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ. അഷ്‌റഫ്, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ഹണി ജി. അലക്‌സാണ്ടർ, ദീപ ജി.എസ്, ബിനോയ് കെ. ജോസഫ്, ഡിഫി ജോസഫ്, ഫാ. ജയൻ പയ്യപ്പിള്ളി എന്നിവർ സംസാരിക്കും. വൈകിട്ട് 4ന് സമാപന സമ്മേളനം ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ ഉദ്ഘാടനം ചെയ്യും.