കാലടി: നിർദ്ധനയും വിധവയുമായ തിരുവൈരാണിക്കുളം മറ്റപ്പിള്ളി വീട്ടിൽ ഗീതയ്ക്ക് തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റ് നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം ഇന്ന് രാവിലെ എട്ടിന് നടക്കും. 2018 ലെ പ്രളയത്തിൽ കേടുപാടുകൾ സംഭവിച്ച് ഇടിഞ്ഞു വീഴാറായ വീട്ടിലാണ് ഗീത താമസിച്ചിരുന്നത്. വീട് നിർമ്മാണത്തിന് ധനസഹായം വേണമെന്ന് ക്ഷേത്ര ട്രസ്റ്റിൽ അപേക്ഷ നൽകിയിരുന്നു. 490 സ്ക്വയർ ഫീറ്റുള്ള വീടിന്റെ നിർമ്മാണത്തിന് 758500 രൂപ ചെലവായതായി ഭാരവാഹികൾ പറഞ്ഞു.