കൊച്ചി: പനങ്ങാട് ഉദയത്തുംവാതിൽ എസ്.എൻ.ഡി.പി ശാഖയുടെ ആഭിമുഖ്യത്തിൽ ഗുരുദേവ ജയന്തി ആഘോഷിച്ചു. ശാഖാ പ്രസിഡന്റ് പി.ജി. മണികണ്ഠൻ പതാകഉയർത്തി. ഗുരുദേവ പഞ്ചലോഹ വിഗ്രഹത്തിനുവേണ്ടിയുള്ള സ്വർണം, വെള്ളി സമർപ്പണം നടത്തി. 170 ദീപങ്ങൾ കൊളുത്തി സമൂഹ പ്രാർത്ഥനായജ്ഞം നടത്തി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെയും വിവിധ മത്സരവിജയികളെയും അനുമോദിച്ചു.