അങ്കമാലി: ഫിസാറ്റ് എൻജിനിയറിംഗ് കോളേജിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് വിഭാഗത്തിലെ ബിരുദാനന്തര വിദ്യാർത്ഥികളുടെ വിദ്യാരംഭത്തിന് തുടക്കമായി. സിട്രസ് ഇൻഫോമാറ്റിക്സ് സി.ഇ.ഓ സർജി മുഹമ്മദാലി സമ്മേളനം ഉദ്ഘാടനം ചെയ്തു. ചെയർമാൻ പി.ആർ. ഷിമിത്ത് അദ്ധ്യക്ഷനായി. ചടങ്ങിൽ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ജോർജ് സി. ചാക്കോ, ഇ .കെ രാജവർമ്മ, കെ .ജയശ്രീ, പ്രിൻസിപ്പൽ ഡോ. ജേക്കബ് തോമസ്, വൈസ് പ്രിൻസിപ്പൽ ഡോ. പി.ആർ മിനി, എം.സി.എ വിഭാഗം മേധാവി ഡോ. ദീപ മേരി മാത്യൂസ്, പി.ടി.എ വൈസ് പ്രസിഡന്റ് ജെ.ആർ. ശ്രീകാന്ത്, അഡ്മിഷൻ കോ-ഓർഡിനേറ്റർ ഡോ. സന്തോഷ് കൊറ്റം തുടങ്ങിയവർ സംസാരിച്ചു.