അങ്കമാലി: മുല്ലപ്പെരിയാർ ഡാം ഉയർത്തുന്ന ഭീഷണികളെക്കുറിച്ച് മൂക്കന്നൂർ വിജ്ഞാനമിത്ര സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന സംവാദം ഇന്ന് വൈകിട്ട് ആറിന് മൂക്കന്നൂർ മർച്ചന്റ്‌സ് അസോസിയേഷൻ ഹാളിൽ നടക്കും. വെള്ളിവെളിച്ചം പ്രതിവാദം സംവാദത്തിന്റെ ഭാഗമായി നടക്കുന്ന ചർച്ച പഞ്ചായത്ത് പ്രസിഡന്റ് കെ. വി. ബിബീഷ് ഉദ്ഘാടനം ചെയ്യും. അഡ്വ. റസൽ ജോയ് മുഖ്യപ്രഭാഷണം നടത്തും. പരിസ്ഥിതി പ്രവർത്തകൻ സാബു വടക്കുംഞ്ചേരി അദ്ധ്യക്ഷത വഹിക്കും.