അങ്കമാലി: വയനാട്ടിലെ പ്രിയപ്പെട്ടവർക്കായി ഡി.വൈ.എഫ്.ഐ പ്രഖ്യാപിച്ച 25 വീടുകളുടെ നിർമ്മാണ ഫണ്ടിലേക്ക് ഡി.വൈ.എഫ്.ഐ മഞ്ഞപ്ര മേഖലാ കമ്മിറ്റി പന്നി ചലഞ്ച് നടത്തി സമാഹരിച്ച തുക കൈമാറി. 13,550 രൂപ അങ്കമാലി പന്നീസ് പ്രൊപ്രൈറ്റർ ജെറി പൗലോസിൽ നിന്ന് മേഖലാ സെക്രട്ടറി ജസ്റ്റിൻ തോമസ്,ട്രഷറർ വിഷ്ണു വിജയൻ എന്നിവർ ഏറ്റുവാങ്ങി. എറണാകുളം ജില്ലാ സെക്രട്ടറി എ.ആർ. രഞ്ജിത്, സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ബിബിൻ വർഗ്ഗീസ്, പി.യു. ജോമോൻ,സച്ചിൻ ഐ. കുര്യാക്കോസ്, റോജിസ് മുണ്ടപ്ലാക്കൽ, എൽദോ ബേബി എന്നിവർ സംസാരിച്ചു.