അങ്കമാലി : രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 80-ാമത് ജന്മദിന അനുസ്മരണ സമ്മേളനം നടത്തി. റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് അഡ്വ. സാജി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ പി.ജെ. ജോയി അനുസ്മരണ പ്രഭാഷണം നടത്തി. നഗരസഭാ ചെയർമാൻ മാത്യു തോമസ്, കോൺഗ്രസ് ഭാരവാഹികളായ കെ.വി. മുരളി, പി.വി. സജീവൻ, ആന്റു മാവേലി, സാജു നെടുങ്ങാടൻ തുടങ്ങിയവർ പ്രസംഗിച്ചു.