കോതമംഗലം: പിണ്ടിമന ടി.വി.ജെ.എം ഹയർ സെക്കൻഡറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ കോതമംഗലം നിയോജകമണ്ഡലത്തിലെ എസ്.എസ്.എൽ.സി, പ്ലസ്ടു ക്ലാസുകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കും. എക്സലൻഷ്യ 2024 എന്ന പേരിൽ 24 ന് രാവിലെ 9 .30 ന് നടക്കുന്ന അനുമോദനയോഗം മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും

സംഘാടക സമിതി യോഗത്തിൽ സ്കൂൾ മാനേജർ ബേസിൽ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർമാരായി വിത്സൻ കെ. ജോൺ, രഞ്ജി ജേക്കബ് എന്നിവരെ തിരഞ്ഞടുത്തു.