space-summit

കൊച്ചി: കൊച്ചി ശാസ്ത്ര സങ്കേതിക സർവകലാശാലയുടെ എയ്‌റോ സ്‌പേസ് ക്ലബ്ബായ ഐറിസ് സെഡ്‌സിന്റെ വാർഷിക സ്‌പേസ് കോൺഫറൻസായ സ്റ്റുഡന്റ്‌സ് സ്‌പേസ് സമ്മിറ്റ് കുസാറ്റ് സെമിനാർ കോംപ്ലക്‌സിൽ നടന്നു. 250ലധികം വിദ്യാർത്ഥികൾ പങ്കെടുത്തു. ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞനായിരുന്ന ഡോ.ടി.എൻ. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. വൈസ് ചാൻസലർ പ്രൊഫ.ഡോ.പി.ജി. ശങ്കരൻ അദ്ധ്യക്ഷനായി. സ്‌കൂൾ ഒഫ് എൻജിനീയറിംഗ് പ്രിൻസിപ്പൽ ഡോ. ശോഭാ സൈറസ്, ഫാക്കൽറ്റി കോഓർഡിനേറ്റർ ഡോ. ഗിരീഷ് കുമാരൻ തമ്പി, വിദ്യാർത്ഥികളായ അശ്വനി കൃഷ്ണ, പ്രണവ് ജയസൂര്യ എന്നിവർ സംസാരിച്ചു. സുരേന്ദ്രൻ പുന്നശേരി, ജിതിൻ രാജ്, വരുൺ.കെ, അജിസൺ ജോർജ്, പൗലോസ് തോമസ് എന്നിവർ സെഷനുകൾ നയിച്ചു.