കോതമംഗലം: പരിസ്ഥിതി ലോല പ്രദേശവുമായി ബന്ധപ്പെട്ട കേന്ദ്രം പുറപ്പെടുവിച്ച അഞ്ചാമത് കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിട്ടുള്ള ആശങ്കകൾ ചർച്ച ചെയ്യാൻ ഇഞ്ചത്തൊട്ടിയിൽ ജനകീയ സദസ് സംഘടിപ്പിച്ചു. ജനവാസ മേഖലയെയും കൃഷിയിടങ്ങളെയും പൂർണമായി ഒഴിവാക്കണമെന്നാണ് സർക്കാരിന്റെ ഉറച്ച നിലപാട്. ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് യോഗം ഉദ്ഘാടനം ചെയ്ത് ആന്റണി ജോൺ എം.എൽ.എ പറഞ്ഞു. വാർഡ് അംഗം മിനി മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കൈയ്യൻ പഞ്ചായത്ത് ഇതുവരെ സ്വീകരിച്ച നടപടികളെക്കുറിച്ച് യോഗത്തിൽ വിശദീകരിച്ചു. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ. ഗോപി,പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി കുര്യാക്കോസ്, ഫാ. സിബി ഇടപ്പുളവൻ തുടങ്ങിയവർ സംസാരിച്ചു.