kothamangalam

കോതമംഗലം :കോതമംഗലം മുനിസിപ്പൽ ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടത്തിന്റെ മേൽക്കൂര ഇടിഞ്ഞ് വീണു. ഇന്നലെ രാവിലെ ആറിനാണ് സംഭവം.

നിരവധി വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ വരാന്തയിലെ ഷീറ്റ് മേഞ്ഞ മേൽക്കൂരയാണ് നിലംപതിച്ചത്. ഈ സമയം വരാന്തയിൽ കുറച്ച് പേർ ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപെട്ടു. ബസ് കാത്തുനിൽക്കുന്നവരും ലോട്ടറി കച്ചവടക്കാരും വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരും അടക്കം നൂറുകണക്കിന് ആളുകളെത്തുന്ന സ്ഥലമാണിത്. പുലർച്ചെയായതിനാൽ ആളുകൾ കുറവായിരുന്നു. കെട്ടിടത്തിന്റെ ചില ഭാഗങ്ങൾ കോൺക്രീറ്റിളകി അപകടാവസ്ഥയിലാണനെന്ന് പരാതി ഉയർന്നിട്ടുണ്ട്. സമീപത്തെ വ്യാപാര സ്ഥാപനങ്ങൾക്കും ചെറിയ കേടുപാടുകളുണ്ട്.