
കോതമംഗലം : കോതമംഗലത്ത് കിണറിൽ വീണ മൂർഖൻ പാമ്പിനെ രക്ഷപ്പെടുത്തി. വായനശാല, പാറപ്പടി സ്വദേശി അറമ്പൻകുടി ഷൈജുവിന്റെ പറമ്പിലെ കിണറിലാണ് ഇന്നലെ രാവിലെ പാമ്പുവീണത്. വാർഡ് കൗൺസിലർ നോബി വിവരമറിയിച്ചതിനെ തുടർന്ന് പാമ്പുപിടിത്ത വിദഗ്ദ്ധൻ മാർട്ടിൻ മേയ്ക്കമാലി ഉച്ചയോടെ മൂർഖനെ പിടികൂടി വനംവകുപ്പിന് കൈമാറുകയായിരുന്നു. ഏകദേശം അഞ്ചടിയോളം നീളം വരുന്ന പുല്ലാനി മൂർഖനെയാണ് പിടികൂടിയത്.