പള്ളുരുത്തി: ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെ കുമ്പളങ്ങി പഞ്ചായത്തിൽ പുതിയ ഫിഷ് ഡ്രയർ മെഷീൻ സ്ഥാപിച്ചു. എഴുപത്തഞ്ച് ശതമാനം സബ്സിഡിയോടെയാണ് രണ്ടു വനിതകളടങ്ങിയ പോപ്പുലർ ഗ്രൂപ്പിന് പുതിയ വ്യവസായം ആരംഭിക്കുവാൻ ഡ്രയർ മെഷീൻ, ഫ്രീസർ, അടിസ്ഥാന സൗകര്യമൊരുക്കൽ എന്നിവയ്ക്കായി സാമ്പത്തികസഹായം നൽകിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ. സഗീർ അദ്ധ്യക്ഷത വഹിച്ചു. ജോബി പനക്കൽ, ദീപു കുഞ്ഞുകുട്ടി, സാബു തോമസ്, മെറ്റിൽഡ മൈക്കിൾ, ജാസ്മിൻ രാജേഷ്, നിത സുനിൽ, ജോളി പൗവ്വത്തിൽ, കെ.കെ. സെൽവരാജൻ, അനിൽകുമാർ കെ. കെ, ജൂഡി ആന്റണി, ജോൺ അലോഷ്യസ്, ബിന്ദു ജോണി, കെ. ദീപക്‌ലാൽ, ഹരിശങ്കർ എന്നിവർ പ്രസംഗിച്ചു.