kothamangalam

കോതമംഗലം :കോതമംഗലം ടൗണിലെ കൂനൻവളവിൽ വ്യാപാര സ്ഥാപനത്തിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറി. ഇന്നലെ പുലർച്ചെ മൂന്നിനാണ് സംഭവം. മൂന്നാറിൽ വിനോദയാത്ര കഴിഞ്ഞ് മടങ്ങി വരികയായിരുന്ന വിദ്യാർത്ഥികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കടയുടെ ഷട്ടർ തകർന്നിട്ടുണ്ട്. സമീപത്തെ മറ്റൊരു കടയ്ക്കും കേടുപാടുകളുണ്ട്. ആർക്കും പരിക്കുകളില്ല. കോതമംഗലം പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.