പറവൂർ: അങ്കമാലി കേന്ദ്രമായ മൂലൻസ് ഗ്രൂപ്പിന്റെ മൂലൻസ് ഫാമിലി മാർട്ട് ഹൈപ്പർമാർക്കറ്റ് ഇന്ന് പറവൂരിൽ പ്രവർത്തനമാരംഭിക്കും. രാവിലെ പത്തിന് മുനിസിപ്പൽ ചെയർപേഴ്സൺ ബീന ശശിധരൻ ഉദ്ഘാടനം ചെയ്യും. നാല് പതിറ്റാണ്ട് പിന്നിടുന്ന മൂലൻസ് ഫാമിലി ഗ്രൂപ്പിന്റെ പത്താമത്തെ ഷോറൂമാണിത്. മിഡിൽ ഈസ്റ്റിലടക്കം വാണിജ്യ രംഗത്ത് മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുന്ന ഗ്രൂപ്പിന്റെ വിവിധ സ്ഥാപനങ്ങളിൽ ആയിരത്തോളം തൊഴിലാളികളും ജോലി ചെയ്യുന്നുണ്ട്. സ്വന്തം കൃഷിയിടത്തിൽ ഉത്പ്പാദിപ്പിക്കുന്നതടക്കം ഉറവിടങ്ങളിൽ നിന്ന് സംഭരിച്ച് സ്വന്തമായി സംസ്കരിച്ചെടുക്കുന്ന ഭക്ഷ്യവസ്തുക്കളും മറ്റ് ഉത്പ്പന്നങ്ങളും ഗുണമേൻമയിൽ വിട്ടുവീഴ്ചയില്ലാതെ വിലക്കുറവിൽ നൽകാനാവുന്നതാണ് തങ്ങളുടെ പ്രത്യേകതയെന്ന് ചെയർമാൻ ജോസ് മൂലൻസ്, മാനേജിംഗ് ഡയറക്ടർ സാജു മൂലൻസ്, ജോയിന്റ് മാനേജിംഗ് ഡയറക്ടർ ജോയ് മൂലൻ, ഡയറക്ടർമാരായ പ്രവീൺ മൂലൻ, ശ്രീജിത്ത് മൂലൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.