
കിഴക്കമ്പലം: എസ്.എൻ.ഡി.പി യോഗം പഴന്തോട്ടം ശാഖയിലെ ജയന്തിദിന സമ്മേളനം ശ്രീ നാരായണ ഗുരുകുലം ട്രസ്റ്റ് സെക്രട്ടറി ആർ. അനിലൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ആർ. സുകുമാരൻ അദ്ധ്യക്ഷനായി. സെക്രട്ടറി പി.കെ. മണികണ്ഠൻ, വൈസ് പ്രസിഡന്റ് ടി.എൻ. പരമേശ്വരൻ, കെ.ടി. രാധാകൃഷ്ണൻ, എം.പി. സജീവൻ, ജിജി കൃഷ്ണൻ, വൈശാഖ് സോമൻ, എം.എൻ. മോഹനൻ എന്നിവർ സംസാരിച്ചു.