പറവൂർ: കെട്ടുവള്ളിക്കാട് എസ്.എൻ.എം ഗവ. എൽ.പി സ്കൂളിൽ പുതിയ മന്ദിരം നിർമ്മിക്കാൻ ഒരു കോടിയുടെ ഭരണാനുമതി ലഭിച്ചതായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അറിയിച്ചു. കാലപ്പഴക്കമുള്ള കെട്ടിടം പൊളിച്ചു മാറ്റി പുതിയ മന്ദിരം നിർമ്മിക്കും. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിനാണ് നിർമ്മാണ ചുമതല, സാങ്കേതികാനുമതി ലഭ്യമാക്കി എത്രയും വേഗം നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് പ്രതിപക്ഷനേതാവ് അറിയിച്ചു.