കൊച്ചി: സ്പോർട്സ് കേരള ഫൗണ്ടേഷന്റെ സഹകരണത്തോടെ കുടുംബശ്രീ നടപ്പിലാക്കുന്ന 'ധീരം' സ്വയം പ്രതിരോധ പരിശീലന പരിപാടിയുടെ പ്രചരണാർത്ഥമുള്ള അഗ്നി രംഗശ്രീ കലാസംഘത്തിന്റെ കലാജാഥയ്ക്ക് തുടക്കമായി. തിരുവാണിയൂർ ഗ്രാമപഞ്ചായത്ത് കവലയിൽ നടന്ന ജില്ലാതല പരിപാടി കുന്നത്തുനാട് എം.എൽ.എ പി.വി. ശ്രീനിജൻ ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. പ്രകാശ്, ഷീജ വിശ്വനാഥൻ, കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ ടി.എം. റെജീന, അജിത നാരായണൻ, വർഗീസ് യോഹന്നാൻ, സനീഷ് കെ.വി, സിന്ധു കൃഷ്ണകുമാർ, ആർ. മണിക്കുട്ടി, കെ.സി. അനുമോൾ, ഷൈൻ ടി. മണി തുടങ്ങിയവർ സംസാരിച്ചു.