school

കിഴക്കമ്പലം: കുമ്മനോട് ഗവ. യു.പി സ്കൂൾ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് സി.സി. കുഞ്ഞുമുഹമ്മദ് അദ്ധ്യക്ഷനായി. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻവർ അലി മുഖ്യ പ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് കെ.എം. മേരി, ആർ. മഞ്ജു, സി.പി. ഗോപാലകൃഷ്ണൻ, പി.ടി. കുമാരൻ, ഹനീഫ കുഴുപ്പിള്ളി, പ്രീത മോഹൻ, എസ്. തങ്കപ്പൻ, അൻസാർ, എം.കെ. അലിയാർ, ഷഫീക്ക് തേക്കലക്കുടി എന്നിവർ സംസാരിച്ചു. സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് ഒരു കോടി രൂപയാണ് നിർമ്മാണത്തിന് അനുവദിച്ചിരിക്കുന്നത്.