ph

കാലടി: കാഞ്ഞൂർ വടക്കുംഭാഗം വില്ലേജ് ഡിജിറ്റൽ റീ സർവേ ക്യാമ്പ് ഓഫീസ് പ്രവർത്തനം തുടങ്ങി. സർവേയും ഭൂരേഖയും വകുപ്പ് കേരളം ഒട്ടാകെ നടത്തുന്ന ഡിജിറ്റൽ റീ സർവേയുടെ ഭാഗമായാണ് ആലുവ താലൂക്കിലെ വടക്കുംഭാഗം വില്ലേജിൽ ക്യാമ്പ് ഓഫീസ് തുറന്നത്. കാഞ്ഞൂർ ഐ.ടി.സി ബിൽഡിംഗിൽ ക്യാമ്പ് ഓഫീസ് അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു . ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി ബിജു, ഗ്രാമപഞ്ചായത്ത് അംഗം ചന്ദ്രവതി രാജൻ, സർവേ ഡെപ്യൂട്ടി ഡയറക്ടർ സുനിൽ കെ. കെ. , ആലുവ റീസർവേ സൂപ്രണ്ട് ഉദയൻ .ആർ, ഹെഡ് സർവെയർമാരായ ഷാജഹാൻ. എ, ഫ്രാൻസിസ്, വടക്കുംഭാഗം വില്ലേജ് അസിസ്റ്റന്റ് മനോജ് കെ.ആർ. എന്നിവർ പങ്കെടുത്തു.