കൊച്ചി: ഹിൻഡൻബർഗ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റാരോപിതയായ സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ച് രാജിവയ്ക്കണം, ഈ വിഷയത്തിൽ ജെ.പി.സി അന്വേഷണം വേണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എ.ഐ.സി.സി ആഹ്വാന പ്രകാരം കെ.പി.സി.സി ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തും. മാർച്ച് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. രാവിലെ 10ന് ബി.ടി.എച്ചിന് സമീപമുള്ള രാജേന്ദ്ര മൈതാനത്ത് നിന്ന് മാർച്ച് ആരംഭിക്കും. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള നേതാക്കളും പ്രവർത്തകരും പങ്കെടുക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു.