കൊച്ചി: കോർപ്പറേഷൻ സസ്‌റ്റൈനബിൾ അർബൻ മൊബിലിറ്റി എയർ ക്വാളിറ്റി, ക്ലൈമറ്റ് ആക്ഷൻ ആൻഡ് ആക്‌സിസിബിലിറ്റി എന്ന ഇൻഡോജർമ്മൻ സാങ്കേതിക സഹകരണപദ്ധതി പ്രകാരം സ്ത്രീകൾക്കായുള്ള ഇ ഓട്ടോ ഡ്രൈവർ പരിശീലന പദ്ധതി ഇന്ന് വൈകിട്ട് മൂന്നിന് ടൗൺഹാളിൽ നടക്കും. മേയർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്യും. സി ഹെഡാണ് പദ്ധതി നടപ്പിലാക്കുന്നത്. നാലുഘട്ടങ്ങളിലായി നടക്കുന്ന പദ്ധതിയിൽ 80 വനിതകൾക്കാണ് പരിശീലനം നൽകുന്നത്. എസ്.സി.എം.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റോഡ് സേഫ്റ്റി ആൻഡ് ട്രാൻസ്‌പോർട്ടേഷൻ- സേർസ്റ്റാണ് പരിശീലനം നൽകുന്നത്.