പെരുമ്പാവൂർ: എസ്.എൻ.ഡി.പി യോഗം അറയ്ക്കപ്പടി ശാഖയുടെ ആഭിമുഖ്യത്തിൽ 170-മത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷ പരിപാടികൾ ആലുവ അദ്വൈതാശ്രമം മഠാധിപതി ധർമ്മ ചൈതന്യ സ്വാമി ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.ബി. അനിൽകുമാറിന്റെ അദ്ധ്യക്ഷനായി. കുന്നത്തുനാട് യൂണിയൻ മുൻ വൈസ് പ്രസിഡന്റ് കെ.എൻ. സുകുമാരൻ ജയന്തി സന്ദേശം നൽകി. ശാഖാ സെക്രട്ടറി കെ.കെ. അനീഷ് ,വൈസ് പ്രസിഡന്റ് കെ.എൻ. ഷാജി, കെ.കെ. അനിൽ, പി.എൻ. ചന്ദ്രൻ, കെ.ടി. ബിനോയ് ,പി.എസ്. സനീഷ്, ലളിതാ ശശിധരൻ ആശാ സജി, ഇ.കെ. വിജയൻ, കെ.ആർ. ഷിബു, സുനിൽ ബോസ് എം.എം. സജീവ്, ഒ.ഇ.ഷാജി, ഷീബ സന്തോഷ് എന്നിവർ സംസാരിച്ചു.