kvves

നെടുമ്പാശേരി: നെടുമ്പാശേരി മേഖല മർച്ചന്റ്‌സ് വെൽഫെയർ ട്രസ്റ്റ് നിർമ്മിച്ച ടി. നസറുദ്ദീൻ സ്മാരക ഹാൾ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ സി.പി. തരിയൻ അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പി.സി. ജേക്കബിന് സ്വീകരണവും നൽകി. ബെസ്റ്റ് പെർഫോമൻസ് അവാർഡുകൾ കരസ്ഥമാക്കിയ യൂണിറ്റുകളെയും ആദരിച്ചു.
കെ.ബി. സജി, ബിന്നി തരിയൻ, ഷാജു സെബാസ്റ്റ്യൻ, എ.വി. രാജഗോപാൽ, പി.കെ. അശോക് കുമാർ, ജോയ് ജോസഫ്, എൻ.എസ്. ഇളയത്, ടി.എസ്. മുരളി, കെ.ജെ. ഫ്രാൻസിസ്, പി.ജെ. ജോയ്, വി.എ. ഖാലിദ്, കെ.ജെ. പോൾസൺ, ഷൈബി ബെന്നി, ജിന്നി പ്രിൻസ്, മായ പ്രകാശൻ, ആനി റപ്പായി, സുനിത ഹരിദാസ്, മേരി പൗലോസ് എന്നിവർ പ്രസംഗിച്ചു.