
ആലുവ: കൊൽക്കത്ത മെഡിക്കൽ കോളേജിൽ പീഡനത്തിനിരയായി ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ എടത്തല അൽ അമീൻ കോളേജ് വിമൺ സെൽ, എൻ.എസ്.എസ് യൂണിറ്റ് എന്നിവയുടെ നേതൃത്വത്തിൻ പ്രതിഷേധിച്ചു. പ്രിൻസിപ്പൽ ഡോ. സിനി കുര്യൻ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കും സ്ത്രീകൾക്കും എതിരെയുള്ള അതിക്രമത്തിനും എതിരെ കറുത്ത ബാഡ്ജ് ധരിച്ച് കോളേജ് വിദ്യാർത്ഥികളും ജീവനക്കാരും പ്രതിജ്ഞയെടുത്തു. വിമൺ സെൽ കൺവീനർ ഡോ. എയ്ഞ്ചൽ സി. ജോൺ, എൻഎസ്എസ് പ്രോഗ്രാം കോ-ഓർഡിനേറ്റർമാരായ ഡോ. പി.ജെ. സജിൻ, ഡോ. നിഷ ജോസഫ്, രമ്യ കെ. പ്രഭ എന്നിവർ സംസാരിച്ചു.