പറവൂർ: ആൽഫ പാലിയേറ്റീവ് കെയർ പറവൂർ സാന്ത്വനകണ്ണിയുടെ ദശവാർഷികാഘോഷങ്ങളുടെ ഭാഗമായി ഓജസ് പദ്ധതി തുടങ്ങി. നിർദ്ധനരായ ചലന ശേഷി പരിമിതപ്പെട്ടവരെ സൗജന്യമായി വാഹനത്തിൽ എത്തിച്ച് ഫിസിയോതെറാപ്പി കഴിഞ്ഞ ശേഷം വീടുകളിൽ തിരികെ എത്തിക്കുന്ന പദ്ധതിയാണ് ഓജസ്. കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് .ഷാജി ഓജസ് വാഹനം ഫ്ലാഗ് ഓഫ് ചെയ്തു. രക്ഷാധികാരി കെ.വി. സത്യൻ, ഡോ. ജി. മോഹൻ, ഡോ. മനു, ടി.എച്ച്. അബ്ദുൾ ഖാദർ, വി.എച്ച്. ജമാൽ, ഒ.എം. ജോബി,​ എ.കെ. രഞ്ജൻ തുടങ്ങിയവർ പങ്കെടുത്തു.