നെടുമ്പാശേരി: ആദിശങ്കരാചാര്യ സ്വാമികൾ ഹരിശ്രീ കുറിച്ച നെടുമ്പാശേരി ആവണംകോട് സ്വയംഭൂ സരസ്വതി ക്ഷേത്രത്തിൽ ഒക്ടോബർ മൂന്ന് മുതൽ 13 വരെ നീണ്ടുനിൽക്കുന്ന നവരാത്രി മഹോത്സവത്തിന്റെ ഭാഗമായ വിജയദശമി ദിനത്തിലെ വിദ്യാരംഭത്തിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. നവരാത്രി നൃത്തസംഗീതോത്സവത്തിന്റെ 33 -ാമത്തെ പതിപ്പിൽ പങ്കെടുക്കുന്നവർക്കുള്ള ഓൺലൈൻ രജിസ്‌ട്രേഷനും ആരംഭിച്ചു. www.avanamcodesaraswathi.com എന്ന വെബ് സൈറ്റ് മുഖേന രജിസ്റ്റർ ചെയ്യാം. ഫോൺ: 9207115458.