പറവൂർ: ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന സംഗീതോത്സവത്തിൽ പങ്കെടുക്കുന്നതിനുള്ള അപേക്ഷ സെപ്തംബർ ഒമ്പതിന് മുമ്പായി നൽകണം. അവതരിപ്പിക്കുന്ന കലാപരിപാടിയുടെ ഇനം, സമയക്രമം, പൂർണവിവരങ്ങൾ എന്നിവ അപേക്ഷയിൽ ഉണ്ടാകണം. വിവരങ്ങൾക്ക് ദേവസ്വം ഓഫീസിലോ, 9447035117, 9447010673 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടണം