crime

മൂവാറ്റുപുഴ: മൂവാറ്റുപുഴയിലും പരിസരപ്രദേശങ്ങളിലും വിദ്യാർത്ഥികൾക്കും യുവാക്കൾക്കും കഞ്ചാവ് വില്പന നടത്തുന്ന യുവാവ് എക്സൈസ് പിടികൂടി. മൂവാറ്റുപുഴ പടിഞ്ഞാറെ പുന്നമറ്റം പുത്തൻമാളിയേക്കൽ നിധിൻ ഷാ (38) ആണ് എക്സൈസ് പിടിയിലായത്. ഓണകാല സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് നടന്ന റെയ്ഡിലാണ് അറസ്റ്റ്. ഇയാൾക്കെതിരെ മുമ്പും മയക്കുമരുന്ന് വില്പന നടത്തിയതിന് കേസുണ്ട്. എക്സൈസ് ഇൻസ്പെക്ടർ റോയി എം. ജേക്കബ്, അസി.എക്സൈസ് ഇൻസ്പെക്ടർ ഹസൈനാർ പി.പി., അജയകുമാർ കെ.എസ്., പ്രവന്റീവ് ഓഫീസർമാരായ കബീർ പി.എം., റസാക്ക് കെ.എ., വ. സി.എ.ഒ പ്രകാശിനി എം.ജെ. എന്നിവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു