കൊച്ചി: എൽ.ഐ.സി സൗത്ത് സോൺ കാരംസ്, ചെസ് ടൂർണമെന്റുകൾ ഇന്നും നാളെയും എം.ജി റോഡിലെ ഹോട്ടൽ ജിൻജറിൽ രാവിലെ 9ന് ആരംഭിക്കും.

കേരളം, തമിഴ്നാട് എന്നിവിടങ്ങളിൽനിന്നുള്ള 60 പേർ പങ്കെടുക്കും. ഇന്റർനാഷണൽ ചെസ് മാസ്റ്റർ ഡോ. നിമ്മി എ. ജോർജ് ഉദ്ഘാടനം ചെയ്യും. എൽ.ഐ.സി സീനിയർ ഡിവിഷണൽ മാനേജർ ബിന്ദു റോബർട്ട് മുഖ്യാതിഥിയാകും.