കൊച്ചി: ബാങ്ക് ജീവനക്കാരുടെ സാംസ്‌കാരിക സംഘടനയായ ബീമിന്റെ ആഭിമുഖ്യത്തിൽ എറണാകുളം കരയോഗത്തിന്റെ സഹകരണത്തോടെ നടത്തുന്ന 'കാവ്യ നൃത്താർച്ചന" 27ന് വൈകിട്ട് 6.30ന് എറണാകുളം ടി.ഡി.എം പമ്പ ഹാളിൽ നടക്കും. മഹാകവി കുമാരനാശാന്റെ ചരമ ശതാബ്ദിയോടനുബന്ധിച്ച് ദുരവസ്ഥ, ലീല, നളിനി എന്നീ വിഖ്യാത കാവ്യങ്ങളിലെ നായികമാരെ കേന്ദ്രീകരിച്ച് മോഹിനിയാട്ട ശൈലിയിൽ ചിട്ടപ്പെടുത്തിയ നൃത്തശില്പമാണ് അവതരിപ്പിക്കുന്നത്. നർത്തകി ഡോ.കലാമണ്ഡലം സുഗന്ധിയാണ് നൃത്തം സംവിധാനം ചെയ്തിരിക്കുന്നത്. പ്രിയ എസ്. നായർ, കലാമണ്ഡലം ശിശിര, കലാമണ്ഡലം ദേവിക, സുധ ആത്മാറാം എന്നിവരാണ് നൃത്തം അവതരിപ്പിക്കുന്നത്. പ്രവേശനം സൗജന്യം.