kite

കൊച്ചി: സംസ്ഥാനത്തെ സ്‌കൂളുകളിലെ 'ലിറ്റിൽ കൈറ്റ്‌സ്' അംഗങ്ങൾക്കുള്ള സംസ്ഥാന സഹവാസ ക്യാമ്പ് 23, 24 തീയതികളിൽ ഇടപ്പള്ളിയിലെ കൈറ്റ് റീജിയണൽ റിസോഴ്‌സ് കേന്ദ്രത്തിൽ നടക്കും. നാളെ രാവിലെ 10.30ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. സ്യൂട്ടിന്റെ പ്രകാശനവും മന്ത്രി നിർവ്വഹിക്കും. വൈകിട്ട് 6ന് മന്ത്രി പി. രാജീവ് ക്യാമ്പ് അംഗങ്ങളുമായി സംവദിക്കും. കുട്ടികൾ തയാറാക്കിയ ഉത്പന്നങ്ങളുടെ പ്രദർശനമുണ്ട്. പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ്, ഡോ.കെ.എൽ. റാവു, കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത്, സിഫോസ് ഡയറക്ടർ ഡോ. സുനിൽ ടി.ടി, തുടങ്ങിയവർ ക്ലാസുകൾ നയിക്കും.