കൊച്ചി: ചരിത്രപ്രസിദ്ധമായ ഉദയംപേരൂർ സുന്നഹദോസിന്റെ 425-ാം വാർഷികാഘോഷവും ഷെവലിയാർ ഡോ. പ്രിമൂസ് പെരിഞ്ചേരി രചിച്ച പുസ്തകത്തിന്റെ പ്രകാശനവും ഇന്ന് എറണാകുളം പി.ഒ.സിയിൽ നടക്കും.
ഉച്ചയ്ക്ക് 2.30 ന് നടക്കുന്ന ശില്പശാലയിൽ ചരിത്രകാരൻ ഡോ. കുര്യാസ് കുമ്പളക്കുഴി, കേരള നോളെഡ്ജ് ഇക്കണോമി മിഷൻ ഡയറക്ടർ ഡോ.പി. എസ്. ശ്രീകല, ഇഗ്‌നേഷ്യസ് ഗോൺസാൽവസ് എന്നിവർ പ്രബന്ധം അവതരിപ്പിക്കും.
കോട്ടപ്പുറം രൂപതാ മെത്രാൻ ഡോ. അംബ്രോസ് പുത്തൻവീട്ടിൽ മോഡറേറ്ററാകും. വൈകിട്ട് 5ന് നടക്കുന്ന പൊതുസമ്മേളനം പ്രതിപക്ഷനേതാവ് അഡ്വ.വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. വരാപ്പുഴ അതിരൂപത മെത്രാപ്പൊലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അദ്ധ്യക്ഷത വഹിക്കും.