ആലുവ: ആലുവ യു.സി കോളേജ് മലയാള വിഭാഗം, തൃശൂർ നാട്ടറിവ് പഠന കേന്ദ്രം, കരുമാലൂർ പൊലിക എന്നിവരുടെ സഹകരണത്തോടെ ഫോക്ക്‌ലോർ ദിനാചരണം, സി.ആർ. രാജഗോപാലൻ മാസ്റ്റർ അനുസ്മരണം, യു.സി കോളേജ് ഫോക്ലോർ ക്ലബ് ഉദ്ഘാടനം എന്നിവ ഇന്ന് ഉച്ചയ്ക്ക് 1.30 മുതൽ നടക്കും.
കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. എം.ഐ. പുന്നൂസ് ഫോക്‌ലോർ ദിനാചരണം ഉദ്ഘാടനം ചെയ്യും. കോളേജ് മലയാളവിഭാഗം മേധാവി ഡോ. സിബു മോടയിൽ അദ്ധ്യക്ഷത വഹിക്കും. യു.സി. കോളേജിലെ ഫോക്ലോർ ക്ലബിന്റെ ഉദ്ഘാടനം പ്രിൻസിപ്പൽ ഡോ. മിനി ആലീസ് നിർവഹിക്കും.