തോപ്പുംപടി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.ആർ.ടി.എ) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്. കെ ഓഫീസ് മാർച്ചും ധർണയും നടത്തി. സി.ഐ.ടി.യു ജില്ല സെക്രട്ടറി പി. ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ജിൽബി ജോസഫ് അദ്ധ്യക്ഷയായി. ഏലിയാസ് മാത്യു, എൽദോ ജോൺ, പി. ജി. ലേഖ, ലിമി ഡാൻ എന്നിവർ സംസാരിച്ചു.