photo

വൈപ്പിൻ: ശ്രീ നാരായണ ദർശനം കാത്ത് സൂക്ഷിക്കാൻ സമൂഹത്തിന് കഴിയണമെന്ന് കെ.എൻ.ഉണ്ണിക്കൃഷ്ണൻ എം.എൽ.എ പറഞ്ഞു. 170 -ാമത് ശ്രീ ഗുരുദേവ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം വൈപ്പിൻ യൂണിയനും ചെറായി വി.വി. സഭയും സംഘടിപ്പിച്ച ചതയദിന സാംസ്‌കാരിക സമ്മേളനം ചെറായി ഗൗരീശ്വരം ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മഹാറാലിയിൽ മികച്ച പ്രകടനം നടത്തിയ എസ.എൻ.ഡി.പി ശാഖകൾക്കുള്ള പി.ഡി.ശ്യാംദാസ് സ്മാരക ട്രോഫികളും ക്യാഷ് അവാർഡുകളും സമ്മേളനത്തിൽ സമ്മാനിച്ചു. മികച്ച പ്രകടനത്തിന് ഒന്നാം സ്ഥാനം 2626 -ാം നമ്പർ ചെറായി ആശാൻ സ്മാരക ശാഖയും രണ്ടാം സ്ഥാനം 2356 -ാം നമ്പർ അയ്യമ്പിള്ളി ശാഖയും മൂന്നാം സ്ഥാനം 1400 -ാം നമ്പർ നായരമ്പലം നോർത്ത് ശാഖയും നേടി.

മികച്ച നിശ്ചല ദൃശ്യങ്ങൾക്കുള്ള ഒന്നാം സമ്മാനം അയ്യമ്പിള്ളി ശാഖയും രണ്ടാം സമ്മാനം 1469-ാം നമ്പർ എടവനക്കാട് സൗത്ത് ശാഖയും നേടി. മൂന്നാം സമ്മാനം കോവിലകത്തും കടവ് ശാഖയും നായരമ്പലം നോർത്ത് ശാഖയും പങ്കിട്ടു.