radiobmc
റേഡിയോ ബി.എം.സി ആപ് ലോഞ്ച് ക്ലബ് ഉദ്ഘാടന ചടങ്ങിൽ നിന്ന്

കൊച്ചി: തൃക്കാക്കര ഭാരതമാതാ കോളേജിലെ എഫ്.എം റേഡിയോ ആയ റേഡിയോ ബി.എം.സി ആപ്‌ലോഞ്ചും ക്ലബ് ഉദ്ഘാടനവും നടന്നു. വിവിധ റേഡിയോ സ്റ്റേഷനുകളിൽ നിന്ന് ആർ.ജെമാരായ വിനു, കൃഷ്ണ, ഷേമ, ആകാശവാണി പ്രതിനിധി പ്രീത ജോസഫ്, വീരു, മമ്ത എന്നിവർ സന്നിഹിതരായിരുന്നു.

അസി. മാനേജർ ഫാ. ജിമ്മിച്ചൻ കർത്താനം, അക്കാഡമിക് ഡയറക്ടർ പ്രൊഫ. കെ.എം. ജോൺസൺ എന്നിവർ സംസാരിച്ചു. റേഡിയോ സ്റ്റുഡന്റ് കോ ഓർഡിനേറ്റർ ഭവ്യ, അർച്ചന പ്രോഗ്രാം കോ ഓർഡിനേറ്റർ നിവേദ്, അദ്ധ്യാപക കോ ഓർഡിനേറ്റർ വീണ ജയകുമാർ, ഡിബിൻ ഡേവിസ് എന്നിവർ സംസാരിച്ചു.