വൈപ്പിൻ: വളപ്പ് അജന്ത ലൈബ്രറിയുടെ 2 ജനൽചില്ലുകൾ സാമൂഹ്യവിരുദ്ധർ അടിച്ചു തകർത്തു. ലൈബ്രറി ഭാരവാഹികളുടെ പരാതിയിൽ ഞാറക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ലൈബ്രറിയിൽ ചേർന്ന അടിയന്തര യോഗം സംഭവത്തിൽ പ്രതിഷേധിച്ചു. അക്രമികളെ കണ്ടെത്തി ശിക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ദിലീപ് പുല്ലുകാട്ട് അദ്ധ്യക്ഷത വഹിച്ചു.