prathi
പ്രതി ബിമൽ ബാർ

കോലഞ്ചേരി: വില്പനയ്ക്ക് സൂക്ഷിച്ച രണ്ടരകിലോ കഞ്ചാവുമായി പശ്ചിമബംഗാൾ മിഡ്നാപൂർ സ്വദേശി ബിമൽബാറിനെ (65) പുത്തൻകുരിശ് പൊലീസ് അറസ്റ്റjചെയ്തു. കോലഞ്ചേരി കോളേജ് മെയിൻഗേറ്റിന് എതിർവശത്തുള്ള റോഡിലെ വാടകവീട്ടിൽ കഞ്ചാവ് വില്പന നടക്കുന്നതായി റൂറൽ എസ്.പി വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെbjടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

അസാമിൽനിന്ന് കിലോയ്ക്ക് 3000 രൂപയ്ക്ക് വാങ്ങി ട്രെയിനിലെത്തിച്ച് ചെറിയ പൊതികളിലാക്കി കോലഞ്ചേരി, മൂവാറ്റുപുഴ ഭാഗത്തെ അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകൾ കേന്ദ്രീകരിച്ചായിരുന്നു വില്പന. ത്രാസും ചെറിയ പൊതികളും വാടകവീട്ടിൽനിന്ന് കണ്ടെടുത്തു.

പുത്തൻകുരിശ് ഡിവൈ.എസ്.പി വി.ടി. ഷാജന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ കെ.പി. ജയപ്രസാദ്, എസ്.ഐമാരായ കെ.സി. ബിനോയ്, പോൾലാൽ, എ.എസ്.ഐമാരായ അഗസ്റ്റിൻ, ബിജു ജോൺ, മനോജ്കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.