കൊച്ചി: മുല്ലപ്പെരിയാർ അണക്കെട്ട് ഡീകമ്മീഷൻ ചെയ്യുക, കേരള ജനതയെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി എൻ.സി.പി സംസ്ഥാന പ്രസിഡന്റ് എൻ.എ. മുഹമ്മദ് കുട്ടി എറണാകുളം വഞ്ചിസ്‌ക്വയറിൽ ഏകദിന ഉപവാസസമരം നടത്തി. പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.കെ. ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. കേരളകൗമുദി സീനിയർ റിപ്പോർട്ടർ പി.എസ്. സോമനാഥൻ മുഖ്യപ്രഭാഷണം നടത്തി.
സി.ഐ. അബ്ദുൽ ജബ്ബാർ, സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. ഷംസുദ്ദീൻ, മൈനോറിറ്റി ദേശീയ ജനൽ സെക്രട്ടറി നാദിർഷ കടായിക്കൽ, സംസ്ഥാന സെക്രട്ടറിമാരായ നൂർജഹാൻ കോട്ടയം, സാബു മത്തായി,
ജില്ലാ പ്രസിഡന്റുമാരായ അഡ്വ. ഷാജി തെങ്ങുംപിള്ളിൽ (ഇടുക്കി)
അഡ്വ. സൈഫുദ്ദീൻ (തിരുവനന്തപുരം), രാജു ജേക്കബ് (കോട്ടയം), സംസ്ഥാന നിർവാഹകസമിതി അംഗം ഭാസ്‌കരൻ മാലിപ്പുറം, എൻ.വൈ.സി സംസ്ഥാന പ്രസിഡന്റ് സി.കെ. ഗഫൂർ, സെക്രട്ടറി സയ്യിദ് ഹാഷിർ, ഏലൂർ ഗോപിനാഥ്
എന്നിവർ സംസാരിച്ചു.