accident
മുളവൂർ പള്ളിത്താഴത്ത് കനാൽ ബണ്ട് റോഡിൽ മരം കടപുഴകി വീണ നിലയിൽ.

മൂവാറ്റുപുഴ: മൂവാറ്രുപുഴയിലും പരിസരപ്രദേശങ്ങളിലും ഇന്നലെ പുലർച്ചെയുണ്ടായ കനത്ത കാറ്റിൽ വ്യാപകനാശം. നഗരത്തിലും നാശനഷ്ടമുണ്ട്.

മുളവൂർ പള്ളിത്താഴത്ത് കനാൽബണ്ട് റോഡിൽ ഇലക്ട്രിക് ലൈനുകൾ തകർത്ത് കൂറ്റൻമരം റോഡിന് കുറുകെ വീണു. മൂവാറ്റുപുഴ - കാവുംപടി റോഡിൽ പൊലീസ് സ്റ്റേഷന് മുന്നിലായി വട്ടമരം റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു. അഗ്നിശമനസേനയാണ് മരംമുറിച്ച് നീക്കിയത്. നഗരസഭ പതിനൊന്നാംവാർഡ് കിഴക്കേകരയിൽ വൈദ്യുതി ലൈനിലേക്ക് കൂറ്റൻ തേക്കുമരം കടപുഴകിവീണു. ഗതാഗതവും തടസപ്പെട്ടു. വാഴപ്പിള്ളി തേക്കുംകാട്ടിൽ ഷൈജുവിന്റെ വീടിന്റെ സൺഷേഡിലേക്ക് മഹാഗണിമരം കടപുഴകിവീണു. സീനിയർ ഫയർ ഓഫീസർ ഷംസുദീൻ, ഫയർഓഫീസർ നിബിൻ ബോസ്, കെ.കെ. രാജു, നിഖിൽരാജ്, ജിത്തു, ടോമി പോൾ, ഷിറാബുദ്ദീൻ എന്നിവർ അടങ്ങുന്ന സംഘം വിവിധ കേന്ദ്രങ്ങളിൽ രക്ഷാ പ്രവർത്തനം നടത്തി.