വൈപ്പിൻ : ഇന്നലെ രാവിലെയുണ്ടായ ശക്തമായ കാറ്റിനെ തുടർന്ന് എടവനക്കാട് പഴങ്ങാട് പതിമൂന്നാം വാർഡിൽ കടൽവെള്ളം കയറി. വീടുകളിലേക്കും പറമ്പുകളിലേക്കും കടൽവെള്ളം ഒഴുകിയെത്തി. വെള്ളം കയറിയെങ്കിലും വീടുകളിൽ നിന്ന് താമസം മാറ്റേണ്ട സാഹചര്യം ഉണ്ടായിട്ടില്ല. എന്നാൽ ഇനിയും കടൽവെള്ളം കയറിയാൽ ഇവിടെയുള്ളവർ താമസം മാറ്റേണ്ടിവരും. ഞാറക്കൽ ഭാഗത്തും ചിലയിടങ്ങളിൽ കടൽവെള്ളം കയറിയിട്ടുണ്ട്.