പറവൂർ: അര നൂറ്റാണ്ടിലേറെ കാലം കഥാപ്രസംഗം അമ്വേചർ നാടകരംഗങ്ങളിൽ ക്ലാർനെറ്റ് വായിച്ചിരുന്ന കലാകാരൻ മടപ്ലാതുരുത്ത് കാളിയമ്മപറമ്പിൽ ബാബു(76)നിര്യാതനായി. കഥാപ്രസംഗത്തിന്റെ സുവർണ കാലഘട്ടത്തിൽ പറവൂർ സുകുമാരൻ, എസ്.എസ്. കളത്തിൽ, തോപ്പിൽ ബാലൻ, ബിന്ദു ശങ്കർ, പറവൂർ സാജിന, പറവൂർ സിന്ധു, ആലങ്ങാട് അത്തിക്കാ ബീഗം, ഇടപ്പിള്ളി ആരിഫ ബീഗം എന്നീ കാഥികരുടെ കഥാപ്രസംഗ ടീമുകളിൽ ക്ലാർനെറ്റ് വായിച്ചിട്ടുണ്ട്. നിരവധി അമ്വേചർ നാടകങ്ങളിലും ഇദ്ദേഹം പിന്നണിയിൽ പ്രവർത്തിച്ചു. അക്കാലത്തെ ബാന്റ് മേള സെറ്റുകളിലും അംഗമായിരുന്നു. ഭാര്യ: സുനന്ദ. മക്കൾ: സുനീബ്കുമാർ, സുബീഷ്‌കുമാർ. മരുമകൾ: ദൃശ്യ. മിമിക്രി കലാകാരൻ ഹരിശ്രീ രാധാകൃഷ്ണൻ സഹോദരനാണ്.