കൊച്ചി: സംസ്ഥാന കൈത്തറി വികസന കോർപ്പറേഷന്റെ ഹാൻവീവ് ഷോറൂമുകളിൽ ഇന്ന് മുതൽ സെപ്തംബർ 14 വരെ കൈത്തറി വസ്ത്രങ്ങൾക്ക് 20ശതമാനം ഗവ.റിബേറ്റ് അനുവദിച്ചു. തിരഞ്ഞെടുത്ത തുണിത്തരങ്ങൾക്ക് 30 മുതൽ 70ശതമാനം വരെ അധിക ഡിസ്കൗണ്ടും നൽകും. കോട്ടൺ, ലിനൻ, സിൽക്ക് എന്നിവയിലെ പരമ്പാരഗത ഉത്പന്നങ്ങൾക്ക് പുറമേ റെഡിമെയ്ഡ് കോട്ടൺ ഷർട്ടുകളും വില്പനയ്ക്കുണ്ട്. സർക്കാർ, അർദ്ധസർക്കാർ, സ്കൂൾ, ബാങ്ക്, കമ്പനി ജീവനക്കാർക്ക് നിബന്ധനകൾക്ക് വിധേയമായി 20,000 രൂപവരെ വിലവരുന്ന തുണിത്തരങ്ങൾ തവണ വ്യവസ്ഥയിലും വാങ്ങാം. സെപ്തംബർ 14 വരെ എല്ലാ അവധി ദിവസങ്ങളിലും ഷോറൂം തുറന്ന് പ്രവർത്തിക്കുമെന്ന് മാനേജർ പി.സി. രാജീവ് അറിയിച്ചു.