കൊച്ചി: കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ കോട്ടയം-രാമപുരം നാലമ്പല യാത്ര വമ്പൻ ഹിറ്റ്. കർക്കടക മാസത്തിൽ നടത്തിയ യാത്രയിൽ അരക്കോടിയുടെ വരുമാനമാണ് കെ.എസ്.ആർ.ടി.സിക്ക് ലഭിച്ചത്. വിവിധ ഡിപ്പോകളിൽ നിന്ന് 172 ട്രിപ്പുകളിലായി 7399 തീർത്ഥാടകർ നാലമ്പല ദർശനം നടത്തി. വൈക്കം, വെഞ്ഞാറംമൂട്, മാവേലിക്കര ഡിപ്പോകളിൽ നിന്നായിരുന്നു കൂടുതൽ തീർത്ഥാടകർ. 2022ൽ ആണ് കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ നാലമ്പല യാത്ര ആരംഭിച്ചത്. രണ്ട് ഡിപ്പോകളിൽ നിന്നായി ആറ് ട്രിപ്പുകൾ ആദ്യവർഷം ഓടി. 2023ൽ 70 ട്രിപ്പുകളിലായി 3069 പേർ നാലമ്പല ദർശനം നടത്തി. ജൂലായി 28ന് മാത്രം 36 ബസുകളാണ് സർവീസ് നടത്തിയത്. പ്രതികൂല കാലാവസ്ഥയിലും 146 ശതമാനം അധിക ട്രിപ്പ് നടത്താനായത് നേട്ടമാണെന്ന് അധികൃതർ അറിയിച്ചു.
ജില്ലാ, സർവീസ്
തിരുവനന്തപുരം- 36
കൊല്ലം- 30
പത്തനംതിട്ട- 28
ആലപ്പുഴ- 25
കോട്ടയം-27
എറണാകുളം- 21
ഇടുക്കി ജില്ല- 3
പാലക്കാട്- 2
ഗതാഗത വകുപ്പ് മന്ത്രിയുടെയും മറ്റ് എല്ലാ ഉദ്യോഗസ്ഥരുടെയും നാലമ്പല ക്ഷേത്ര ഭാരവാഹികളുടെയും സഹായം വിജയത്തിന് കാരണമായിട്ടുണ്ട്.
പ്രശാന്ത് വേലിക്കകം
ബഡ്ജറ്റ് ടൂറിസം
ജില്ലാ കോഓർഡിനേറ്റർ
കോട്ടയം, എറണാകുളം