കൊച്ചി: കോഴഞ്ചേരി സെന്റ് തോമസ് കോളേജിന്റെ ഗ്ലോബൽ പൂർവവിദ്യാർത്ഥി സംഗമം വൈറ്റില മാർത്തോമ്മ ഗൈഡൻസ് സെന്ററിൽ നാളെ രാവിലെ പത്തിന് നടത്തും. പൂർവ വിദ്യാർത്ഥിയും അദ്ധ്യാപകനുമായിരുന്ന രാജ്യസഭാ മുൻ അദ്ധ്യക്ഷൻ പ്രൊഫ. പി.ജെ. കുര്യൻ മുഖ്യാതിഥിയാകും.