saho

കൊച്ചി: സഹോദരൻ അയ്യപ്പന്റെ 136-ാമത് ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ശ്രീനാരായണ സേവാസംഘത്തിന്റെ ആഭിമുഖ്യത്തിൽ കടവന്ത്ര സഹോദരൻ സ്‌ക്വയറിൽ നടന്ന സഹോദരൻ അയ്യപ്പൻ അനുസ്മരണ സമ്മേളനം പ്രൊഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്തു. സഹോദരൻ അയ്യപ്പൻ പ്രതിമയിൽ പുഷ്പാർച്ചനയും നടത്തി. സംഘം പ്രസിഡന്റ് അഡ്വ. എൻ.ഡി. പ്രേമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ടി.ജെ. വിനോദ് എം.എൽ.എ, ജി.സി.ഡി.എ. ചെയർമാൻ കെ. ചന്ദ്രൻപിള്ള, കെ.പി.എം.എസ്. വൈസ് പ്രസിഡന്റ് എ.പി. ലാൽകുമാർ, മെക്ക സംസ്ഥാന സെക്രട്ടറി എൻ.കെ. അലി, സംഘം സെക്രട്ടറി പി.പി. രാജൻ, ട്രഷറർ എൻ. സുഗതൻ തുടങ്ങിയവർ സംസാരിച്ചു.