കൊച്ചി: സി.എം.എഫ്.ആർ.ഐയിൽ കണ്ടൽ നടീൽ പദ്ധതിക്ക് തുടക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 'അമ്മയ്‌ക്കൊരു മരം' പദ്ധതിയുടെ ഭാഗമായാണിത്. ഞാറയ്ക്കലിലെ കൃഷി വിജ്ഞാന കേന്ദ്രത്തിൽ കായലിനോട് ചേർന്നുള്ള സ്ഥലത്ത് നൂറോളം കണ്ടൽതൈകളാണ് നട്ടത്. ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് ഉദ്ഘാടനം ചെയ്തു. അടുത്ത ഘട്ടത്തിൽ ഞാറക്കൽ, വൈപ്പിൻ ഗ്രാമപഞ്ചായത്ത് അധികൃതരുമായി സഹകരിച്ചും പദ്ധതി നടപ്പിലാക്കും. സി.എം.എഫ്.ആർ.ഐയുടെ ആസ്ഥാനത്തും തേവരയിലെ പാർപ്പിട സമുച്ചയത്തിലും വിവിധ ഫലവൃക്ഷത്തൈകൾ നട്ടു. സി.എം.എഫ്.ആർ.ഐയിലെ സമുദ്ര ജൈവവൈവിദ്ധ്യ പരിസ്ഥിതി മാനേജ്‌മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ക്യാമ്പെയിൻ. പ്രാദേശിക ഗവേഷണ കേന്ദ്രങ്ങളിലും കണ്ടലുകളും വൃക്ഷത്തൈകളും നട്ടു.