കൊച്ചി: ദേശീയ ബഹിരാകാശ ദിനാഘോഷത്തിന്റെ ഭാഗമായി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ഫിസിക്‌സ് വകുപ്പിൽ നാഷണൽ സ്‌പേസ് ഡേ പ്രോഗ്രാം ഇന്ന് നടക്കും. ഫിസിക്സ് വകുപ്പ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ അസി. പ്രൊഫ. ഡോ. കെ.കെ. അനൂപ് 'വൺ ഇയർ ഒഫ് ചന്ദ്രയാൻ ലാൻഡിംഗ്: സയന്റിഫിക് ഡിസ്‌കവറീസ് ഫ്രം ദ മൂൺ' എന്ന വിഷയത്തിൽ സംവാദം നടത്തും. ക്വിസ് മത്സരവും നടക്കും. ഫിസിക്‌സ് വകുപ്പ് മേധാവി ഡോ. ആൽഡ്രിൻ ആന്റണി സംസാരിക്കും.